Kerala Movies

Tuesday, 29 September 2009 14:17
"ഋതു"
 
 
 
ദേശീയ അവാര്‍ഡ് ജേതാവായ ശ്യാമ പ്രസാദിന്‍റെ പുതിയ ചിത്രമാണ് 'ഋതു'.  പുതുമുഖങ്ങളായ നിഷാന്‍, റിമ കല്ലിങ്കല്‍, ആസിഫ്‌ അലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.  ചെറുപ്പ കാലം മുതല്‍ ഒരേ സ്ഥലത്ത് വളരുകയും,  പഠിക്കുകയും വളരെയധികം സ്നേഹത്തോടെ ജീവിക്കുകയും ചെയ്തിരുന്ന മൂന്നു ചെറുപ്പക്കാര്‍ ജോലി സംബന്ധമായി പല സ്ഥലങ്ങളിലായി പോവുകയും പിന്നീട് ഒന്നിക്കുകയും, ഒരുമിച്ചൊരു  ഐ.ടി. ബിസിനസ്‌  ചെയ്യുവാന്‍  ഒത്തു ചേരുകയും ചെയ്തു. മൂന്നുപേരുടെയും സ്വപ്നങ്ങളും, അവരുടെ ചിന്താ ധാരകളും, പ്രവൃതികലുമൊക്കെ തന്നെ തുറന്നു കാട്ടുന്ന ചിത്രമാണ് ഋതു.  ഈ ചിത്രത്തിന്‍റെ പ്രത്യേകത ഇതിന്‍റെ കഥാതന്തു തന്നെ. 
പക്ഷെ, ഐ.ടി. രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ യഥാര്‍ത്ഥ ചിത്രമല്ല സിനിമയിലൂടെ വെളിപ്പെടുത്തിയത്.  ഇക്കാര്യത്തില്‍ കുറച്ചു പാളിച്ച സംഭവിച്ചു എന്ന് പറയാം.  പുതുമുഖങ്ങള്‍ പക്ഷെ അവരുടെ റോളുകള്‍ ഭംഗിയാക്കിയിട്ടുണ്ട്. വജന്‍ ഷെട്ടി നിര്‍മ്മിച്ച ഈ ചിത്രത്തിന്‍റെ ചായഗ്രഹണം ശ്യാം ദത്ത്‌ വളരെ  ഗംഭീരമാക്കിയിരിക്കുന്നു. കഥയും തിരക്കഥയും ജോഷ്വ ന്യൂട്ടണ്‍.  റഫീക്ക്‌ അഹമ്മദിന്‍റെ ഗാനങ്ങള്‍ക്ക് രാഹുല്‍ രാജ് സംഗീതം പകര്‍ന്നിരിക്കുന്നു. ശ്യാമ പ്രസാദിന്‍റെ മികച്ച ചിത്രങ്ങളുടെ മുന്‍നിരയില്‍ ഈ ചിത്രം വരില്ല. എങ്കിലും മോശമല്ല. 
 
Tuesday, 29 September 2009 09:24

' 'കാണാകണ്മണി'

 

'വെറുതെ ഒരു ഭാര്യ'ക്ക് ശേഷം അക്കു അക്ബര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'കാണാകണ്മണി'. കുറച്ചു പേടിപ്പിക്കുന്ന രംഗങ്ങള്‍ ഉണ്ടെങ്കിലും തികച്ചും ഒരു കുടുംബ ചിത്രമായി ഇതിനെ കാണാം.  അബോര്‍ഷന്‍ നടത്തി ജനിക്കാനിരിക്കുന്ന കുട്ടികളെ കൊന്നോടുക്കുന്നതിനെതിരെ ഒരു സന്ദേശം ഈ ചിത്രത്തിലൂടെ സംവിധായകന്‍ ഉദെശിക്കുന്നതായി  ചിത്രം കാണുമ്പോള്‍ തോന്നും. ജയറാമിന്‍റെ റോയിയും പദ്മപ്രിയയുടെ മായയും ബേബി നിവേദിതയുടെ അനഖയും തന്നെയാണ്  ഈ ചിത്രത്തിന്‍റെ വിജയ ശില്‍പ്പികള്‍. അതുല്യമായ അഭിനയം കാഴ്ച വെച്ചിരിക്കുന്നു ഇവര്‍ മൂവരും ഈ ചിത്രത്തില്‍.   ഇവരെ  കൂടാതെ സുകുമാരി, വിജയ രാഘവന്‍, നെടുമുടി  വേണു, സുരാജ് വെഞാര്മൂട് തുടങ്ങിയവരും ശ്രദ്ധേയമായ പ്രകടനം നടത്തിയിരിക്കുന്നു.  വളരെ രസകരവും ഉദ്വേഗ ജനകവുമായ രംഗങ്ങള്‍ മനോഹരമായി കാഴ്ച വെച്ചിരിക്കുന്നു, ചായഗ്രാഹകനായ ഷാജി.   വിജയ രാഘവനും സുകുമാരിയും കൂടി രസകരമായ കുറച്ചു രംഗങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.  ചുരുക്കത്തില്‍ നല്ലൊരു പ്രമേയത്തിന്റെ അകമ്പടിയോടെ നല്ലൊരു കുടുംബചിത്രമായി 'കാണാകണ്മണി' യെ  അവതരിപ്പിക്കുവാന്‍  അക്കു അക്ബറിന്  സാധിച്ചിരിക്കുന്നു. 
 
Tuesday, 29 September 2009 08:17

 

'വൈരം'

 

ഹതഭാഗ്യനായ ഒരു പിതാവിന്‍റെയും കുടുംബത്തിന്റെയും കഥയാണ്‌ 'വൈരം'.  സംഭവ്യമായ ഒരു കഥ, കണ്ടിരിക്കാവുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു.  പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും    സഹാനുഭൂതിയോടെ കാണികളെ പിടിച്ചിരുത്തുന്നു ഈ സിനിമ.    വിദ്യാര്‍ഥിയായ ഏക മകള്‍ (ധന്യ മേരി) കൊല്ലപ്പെടുന്നതും പിന്നീട് കാരണക്കാരായവരെ കണ്ടെത്തി പ്രതികാരം ചെയ്യുവാന്‍ ശ്രമിക്കുന്നതുമാണ് ഈ സിനിമയുടെ ഇതിവൃത്തം. ബാങ്ക് ഉദ്യോഗസ്ഥനായ ശിവരാജനെ തമിഴ്‌ നടനായ പശുപതി നന്നായി അവതരിപ്പിച്ചിരിക്കുന്നു.  ശിവരാജന്റെ ഭാര്യ ദേവിയായി മീര വാസുദേവും, കുറ്റവാളിയായി ജയസൂര്യയും, ജയസൂര്യയുടെ അച്ഛനായ അവരാച്ചനായി തിലകനും, കെ.പി.എ.സി. ലളിതയുമൊക്കെ അവരുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയതായി കാണാം. പത്രപ്രവര്‍ത്തകയായി സംവൃത സുനിലും വക്കീലായി സുരേഷ് ഗോപിയും എത്തുന്നുണ്ടെങ്കിലും സുരേഷ് ഗോപിക്ക് തിളങ്ങാനായില്ല. ചെറിയാന്‍ കല്‍പ്പകവാടിയുടെ തിരക്കഥയും എം.എ. നിഷാദിന്റെ സംവിധാനവും ഈ ചിത്രത്തിന്‍റെ പ്രത്യേകതകളാണ്. ക്യാമറ സഞ്ജീവ് ശങ്കര്‍, സംഗീതം എം ജയചന്ദ്രന്‍.  എഡിറ്റിംഗ് സംജിത്. 

 

 
Sunday, 27 September 2009 17:40

ലൗഡ് സ്‌പീക്കര്‍

വളരെ സിമ്പിള്‍ ആയ കഥ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു ഈ ചിത്രത്തില്‍.  നമ്മെ സ്പര്‍ശിക്കുന്ന കഥാപാത്രങ്ങളും അവരുടെ വികാരങ്ങളും വിചാരങ്ങളും മനസ്സില്‍ ഓര്‍ക്കുന്ന രീതിയില്‍ ജയരാജ് അവതരിപ്പിച്ചിരിക്കുന്നു. പട്ടണത്തില്‍ ഭൂതത്തിനും ലവ് ഇന്‍ സിങ്ങപൂരിനും ശേഷം മമ്മൂട്ടിയുടെ  നല്ലൊരു കുടുംബചിത്രം നമ്മുക്ക് കിട്ടിയിരിക്കുന്നു. നാട്ടിന്‍പുറത്തുകാരനായ മൈക്ക് ഫിലിപ്പോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സ്വതവേ വളരെ ഉച്ചത്തില്‍ സംസാരിക്കുന്ന മൈക്ക് ഫിലിപ്പോസ് പട്ടണത്തില്‍ എത്തുന്നതും യാദൃശ്ചികമായി അവിടെ കുറച്ചു കാലം തങ്ങേണ്ടി വരുന്നതും ചുറ്റുപാടും താമസിക്കുന്നവര്‍ക്ക് ഫിലിപ്പോസിനെക്കൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ആണ് പ്രധാനമായും ഈ സിനിമയുടെ രസകരമായ ഭാഗങ്ങള്‍. പിന്നീട്,  ശുദ്ധനായ ഫിലിപ്പോസിനെ എല്ലാവര്‍ക്കും മനസ്സിലാകുന്നതും അവരുടെ ജീവിതത്തിന്‍റെ ഒരു ഭാഗമായി ഫിലിപ്പോസ് മാറുന്നതും ഈ ചിത്രത്തിന്‍റെ ക്ലൈമാക്സ്‌.  ഗ്രേസി സിങ്ങിന് കാര്യമായ റോള്‍ ഇല്ലെങ്കിലും ഉള്ളത് നന്നാക്കിയിട്ടുണ്ട്.  ഹരിശ്രീ അശോകന്‍റെ വൈദികന്‍ വളരെ നല്ലൊരു വേഷമാണ്. കൊച്ചിന്‍ ഹനീഫ, നെടുമുടി വേണു, ഇന്നസ്സെന്റ്റ്‌, ജഗതി ശ്രീകുമാര്‍, സലിം കുമാര്‍, സുരാജ് വെഞാരമൂട്, കെ.പി;എ.സി ലളിത തുടങ്ങിയ മലയാളത്തിലെ പ്രമുഖ ഹാസ്യ താരങ്ങള്‍ എല്ലാവരും തന്നെ  ഈ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്‌. അവരുടെ റോളുകള്‍ ഭംഗിയായി ചെയ്തിട്ടുമുണ്ട്. ഈ ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍ - ടൈം അദ് റിലീസ്. സംഗീതം ബിജിബാല്‍, ഗാനങ്ങള്‍ അനില്‍ പനച്ചൂരാന്‍. ക്യാമറ ഗുണശേഖരന്‍,  എഡിറ്റര്‍ വിജയ്‌ ശങ്കര്‍,  കഥ പി.വൈ ജോസ്, ജയരാജ്, തിരക്കഥ സംവിധാനം ജയരാജ്.  ചുരുക്കത്തില്‍ അടുത്തകാലത്തിറങ്ങിയ ചിത്രങ്ങളില്‍,  ഓര്‍ത്തിരിക്കുവാന്‍ നല്ലൊരു ഹാസ്യ ചിത്രമായി ഈ  ' ലൗഡ് സ്‌പീക്കര്‍'.
 
Thursday, 13 August 2009 11:56
രഹസ്യ പോലീസ്
 
 
ഒരു പതിവ് പോലീസ് കഥ കെ മധുവിന്‍റെ സംവിധാനത്തില്‍ സിയാദ്‌ കൊക്കേര്‍ നിര്‍മ്മിച്ചു പുറത്തിറക്കിയിരിക്കുന്നു, അത്രമാത്രം. അവസാന നിമിഷം വരെ സിനിമയുടെ സസ്പെന്‍സ് നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. ജയറാം ഇരട്ട വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട് ഈ ചിത്രത്തില്‍.  എസ് ഐ രാജന്‍ ആയിട്ടും, ഗുണ്ടയായ ചാല മണിയായിട്ടും.   പാര്‍വതിപുറത്തെ രണ്ടു പ്രഭുക്കളായ പറമ്പത്ത് രാജുവും, കൈമളും തമ്മിലുള്ള ശത്രുതയും ഒരു കൊലപാതകവും കൊലപാതകിയെ കണ്ടു പിടിക്കുന്നതു  വരെയുള്ള സസ്പെന്‍സും മാത്രമേ ഉള്ളുവെങ്കിലും സുരാജ് വെഞ്ഞാറമൂടും, ഹരിശ്രീ അശോകനും, മാള അരവിന്ദനുമൊക്കെ ചേര്‍ന്നുള്ള ഹാസ്യ രംഗങ്ങളും ചേര്‍ത്ത് കഷ്ടിച്ച് രക്ഷ പെട്ട ഒരു ചിത്രമാണ് രഹസ്യ പോലീസ്. പുതുമ ഒന്നും അവകാശപ്പെടാനില്ല ഈ സിനിമയ്ക്ക്. 
അഭിനേതാക്കള്‍- ജയറാം, സുരാജ് വെഞ്ഞാരമൂട്, മാള അരവിന്ദന്‍, ഹരിശ്രീ അശോകന്‍, റിയാസ് ഖാന്‍, സംവൃത സുനില്‍, സിന്ധു മേനോന്‍, മംഗള, ശിവാനി, അനന്യ. നിര്‍മ്മാണം-സിയാദ്‌ കൊക്കേര്‍  സംവിധാനം   - കെ മധു. തിരക്കഥ - എസ് എന്‍ സ്വാമി. 
 
Thursday, 13 August 2009 10:15
'ഡാഡി കൂള്‍'
 
 
ആന്‍റണി സൈമണ്‍ എന്ന ക്രൈം ബ്രാഞ്ചിലെ  സര്‍ക്കിള്‍ ഇന്‍സ്പെക്ടരുടെയും അദേഹത്തിന്റെ മകന്‍റെയും കുട്ടിക്കളി തന്നെ ഈ സിനിമ.  സൈമണ്‍ എന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ക്രികെറ്റും മകനായ ആദിയും മാത്രമാണ് നേരംപോക്ക്. പോലീസിലെ ജോലി അത് കഴിഞ്ഞ്.  മാഫിയ നേതാവായ ബാബു ഭായിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതും, അക്കാര്യത്തില്‍ പരാജയപ്പെടുന്നതും , സസ്പെന്‍ഷന്‍ വാങ്ങുന്നതും, പിന്നീട് തിരികെ പ്രവേശിക്കുന്നതും മാത്രമേയുള്ളൂ ഈ സിനിമയില്‍. 
ഭരത് മമ്മൂട്ടിയുടെ കഴിവുകളൊന്നും തന്നെ ഈ ചിത്രത്തില്‍ പ്രയോജനപ്പെടുത്തിയിട്ടില്ല എന്ന് സിനിമ കാണുന്നവര്‍ക്ക് മനസ്സിലാകും.  മമ്മൂട്ടിയുടെ മകനായി അഭിനയിച്ച മാസ്റ്റര്‍ ധനഞ്ഞയ്യുടെ അഭിനയം, സമീര്‍ തഹിരിന്ടെ ചായാഗ്രഹണം എന്നിവ മാത്രമാണ് എടുത്തു പറയാന്‍ ഉള്ളത്. ചുരുക്കത്തില്‍ കുട്ടികള്‍ക്കുള്ള   ഒരു  ചിത്രമായിട്ടു മാത്രമേ 'ഡാഡി കൂള്‍' നെ കാരുതാന്‍ പറ്റൂ.   അഭിനേതാക്കള്‍-  മമ്മൂട്ടി, റിച്ച പല്ലോദ്‌, മാസ്റ്റര്‍ ധനന്ജയ്‌, ആശിഷ്‌ വിദ്യാര്‍ഥി, ബിജു മേനോന്‍, വിജയ രാഘവന്‍, സായി കുമാര്‍, ബാബു രാജ്, രാധിക. തിരക്കഥ, സംവിധാനം- ആഷിക് അബു. സംഭാഷണം- ബിപിന്‍ ചന്ദ്രന്‍. ക്യാമറ- സമീര്‍ താഹിര്‍. ഗാനങ്ങള്‍- അനില്‍ പനച്ചൂരാന്‍. സംഗീതം- ബിജി ബാല്‍. നിര്‍മ്മാണം- ആല്‍വിന്‍ ആന്‍റണി & ഖദര്‍ മയ്യഴി. 
 
Thursday, 06 August 2009 12:13

ഭാര്യ ഒന്ന് മക്കള്‍ മൂന്ന്.

 

നല്ലവനായ, സത്യസന്ധനായ  ഒരു കുടുംബ നാഥന്റെയും  കുടുംബത്തിന്റെയും ഹൃദയ സ്പര്‍ശിയായ കഥയാണ്‌ ഭാര്യ ഒന്ന് മക്കള്‍ മൂന്ന്.  നല്ലൊരു മകനായും, ഭര്‍ത്താവായും, അച്ഛനായും ജീവിക്കാന്‍ കഠിന പ്രയത്നം ചെയ്യുന്നു  പോസ്റ്റ്‌ മാസ്റ്റര്‍ ആയ ചന്ദ്രു എന്ന  ചന്ദ്ര മോഹന്‍ തമ്പി.  ചന്ദ്രുവിനെ,  ക്രിസ്ത്യാനി ആയ ലിസമ്മയെ വിവാഹം കഴിച്ചത് കൊണ്ട് വീട്ടില്‍ നിന്നും പുറത്താക്കുന്നു.  പുറത്താക്കി എന്ന് മാത്രമല്ല, മകന്‍ മരിച്ചു പോയി എന്ന് വരുത്തി തീര്‍ക്കുവാന്‍,   ചന്ദ്രുവിന്റെ  ഒരു ഫോട്ടോ മാലയിട്ടു    വീട്ടില്‍ തൂക്കിയിരിക്കുന്നു, പിതാവും പോലീസ് ഐ ജി യുമായിരുന്ന സച്ചിദാനന്ദന്‍ തമ്പി.
തന്‍റെ കുടുംബത്തെപ്പോലെ തന്നെ ഇപ്പോഴും അച്ഛനെയും സഹോദരനെയും അളവറ്റു സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ചന്ദ്രു  ഒരു നാള്‍ തനിക്കു നഷ്ടപ്പെട്ട പിതൃ സ്നേഹം തിരികെ കിട്ടുമെന്ന് വിശ്വസിക്കുന്നു.
Read more...
 
Friday, 07 August 2009 12:11

പുതിയ മുഖം.


സംവിധാനം-ദീപന്‍. ഗാന രചന കൈതപ്രം.  മ്യൂസിക്‌ ഡയറക്ടര്‍-ദീപക് ദേവ്. അഭിനേതാക്കള്‍-പ്രിത്വിരാജ്‌, പ്രിയാമണി, മീര നന്ദന്‍, ബാല.

കൃഷ്ണകുമാര്‍ എന്ന ശുദ്ധ ബ്രാമ്മന  പയ്യന്‍ ആരെയും വിറപ്പിക്കുന്ന ഒരുവനായി രൂപാന്തരം പ്രാപിക്കുന്ന ചിത്രമാണ് പുതിയ മുഖം.  നവാഗത സംവിധായകന്‍ ആയ ദീപന്‍ ഈ ചിത്രത്തിലൂടെ ഒരു കോളേജ് കഥ ആണ് അവതരിപ്പിക്കുന്നത്. യുവാക്കളെ ഉദ്ദേശിച്ചുള്ള ഈ ചിത്രത്തിന് പുതുമകള്‍ ഒന്നും അവകാശപ്പെടാനില്ല.
കല്‍പ്പാതിയിലെ ഒരു അഗ്രഹാരത്തിലെ ബ്രാമ്മന ദമ്പതികളുടെ മകനാണ് കൃഷ്ണകുമാര്‍ എന്ന കിച്ചന്‍. കിച്ചന്‍റെ പിതാവ് ഒരു മൃദംഗ അധ്യാപകനാണ്.  കിച്ചന്‍റെ പിതാവിന്‍റെ ഉറ്റ സുഹൃത്തിന്‍റെ മകളായ ശ്രീദേവിയുമായിട്ടു   കിച്ചന്‍ പ്രണയത്തിലാണ്.   രണ്ടു വീട്ടുകാരുടെയും കൂട്ടുകാരുടെയും സമ്മതവും അനുഗ്രഹവും ഈ ബന്ധത്തിനുണ്ട്.  

Read more...